പരപ്പനങ്ങാടി പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പ്രസ് ക്ലബിന്റെ ഓണാഘോഷം ‘ഒരുമിച്ചൊരോണം’ കൊടപ്പാളി ഹെൽബൽ ഗാർഡനിൽ പരപ്പനങ്ങാടി നഗരസഭാധ്യക്ഷ പി.സുബൈദ ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എ.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. പരപ്പനങ്ങാടി സഹകരണ ബാങ്ക് പ്രസിഡൻ്റ് എ. കുട്ടിക്കമ്മു നഹ, വൈസ് പ്രസിഡൻ്റ് യൂനസ് സലീം, സെക്രട്ടറി എ. അഹമ്മദ് ആസിഫ്, ഡയറക്ടർ സി.പി. അബ്ദുറഹ്‌മാൻ, വനമിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് എന്ന കുഞ്ഞോൻ, മുഷ്താഖ് കൊടിഞ്ഞി, പ്രസ് ക്ലബ്ബ് സെക്രട്ടറി ഇഖ്ബാൽ പാലത്തിങ്ങൽ, ടി.വി സുചിത്രൻ എന്നിവർ സംസാരിച്ചു.
മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കോടി വിതരണം ബാങ്ക് പ്രസിഡൻ്റ് എ. കുട്ടിക്കമ്മു നഹ നിർവഹിച്ചു. ഓണ സദ്യയും പായസ വിതരണവും നടന്നു.
പി.കുഞ്ഞിമോൻ, വി.ഹമീദ്, പ്രശാന്ത് ചേളാരി, രമ്യകൃഷ്‍ണൻ, പി.പി നൗഷാദ് എന്നിവർ നേതൃത്വം നൽകി.
