NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഴക്കെടുതി: ധനസഹായത്തിന് വില്ലേജ്, കൃഷി ഓഫീസുകൾ വഴി അപേക്ഷിക്കാം..!, അപേക്ഷ നടപടികൾ ഇങ്ങനെ.

പ്രതീകാത്മക ചിത്രം

കനത്ത മഴയിൽ വീടുകൾക്കോ മറ്റ് വസ്തുവകകൾക്കോ നാശനഷ്ടം സംഭവിച്ചവർക്കുള്ള സർക്കാർ ധനസഹായത്തിന് അപേക്ഷിക്കേണ്ട നടപടിക്രമങ്ങൾ റവന്യൂ വകുപ്പ് വ്യക്തമാക്കി. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർ അതത് വില്ലേജ് ഓഫീസുകൾ വഴിയാണ് ധനസഹായത്തിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വസ്തുവിന്റെ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ വില്ലേജ് ഓഫീസിൽ നൽകണം.

അപേക്ഷ ലഭിച്ച ശേഷം വില്ലേജ് ഓഫീസിൽ നിന്ന് ഇത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) കൈമാറും. തുടർന്ന് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്തി വില്ലേജ് ഓഫീസിലേക്ക് റിപ്പോർട്ട് നൽകും.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ വിവരങ്ങൾ ലാൻഡ് റവന്യൂ വകുപ്പിന്റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. പോർട്ടൽ വഴി ലഭിക്കുന്ന വിവരങ്ങൾ കളക്ടറേറ്റിൽ പരിശോധിച്ച് അംഗീകാരം നൽകുന്നതോടെ നഷ്ടപരിഹാരത്തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റാകും.

അതേസമയം, കനത്ത മഴയിൽ ഉണ്ടായ കൃഷിനാശങ്ങൾക്ക് കൃഷിഭവൻ വഴിയാണ് അപേക്ഷിക്കേണ്ടത്. കൃഷി ഓഫീസർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി അർഹമായ ധനസഹായം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!