NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത; പത്ത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.

കാസർഗോഡ് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

നാളെ 7 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

നാളെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

 

അടുത്ത അഞ്ചുദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു.

 

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!