തിരൂരങ്ങാടി മണ്ഡലത്തിൽ പുതിയ കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസ് നാളെ മുതൽ; ഫ്ലാഗ് ഓഫ് രാവിലെ ഒമ്പതിന്
തിരൂരങ്ങാടി നിയോജക മണ്ഡലത്തിനായി അനുവദിച്ച പുതിയ കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെമ്മാട് വെച്ച് എം.എൽ.എ പി.എം.എ സമീർ നിർവഹിക്കും. (പരപ്പനാട് വിഷൻ ന്യൂസ്) സർക്കാർ ഉത്തരവ് പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സാഹചര്യത്തിൽ, എം.എൽ.എയുടെ ഇടപെടലുകളെ തുടർന്നാണ് മണ്ഡലത്തിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ലഭ്യമായത്. . (പരപ്പനാട് വിഷൻ ന്യൂസ്)
പരപ്പനങ്ങാടിയിൽ നിന്ന് ആരംഭിച്ച് ചെമ്മാട്, തിരൂരങ്ങാടി, കക്കാട് വഴി മഞ്ചേരിയിലേക്ക് സർവീസ് നടത്തുന്ന ബസ്, രാവിലെ 8.25-ന് പരപ്പനങ്ങാടിയിൽ നിന്നാണ് യാത്ര തിരിക്കുന്നത്. (പരപ്പനാട് വിഷൻ ന്യൂസ്) മണ്ഡലത്തിൽ നിന്നും സമർപ്പിച്ച പ്രൊപ്പോസലിന്റെ ഭാഗമായുള്ള കൂടുതൽ ബസ് സർവീസുകൾക്ക് വരും ദിവസങ്ങളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, നാളത്തെ ഉദ്ഘാടന പരിപാടി വൻ വിജയമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പി.എം.എ സമീർ അഭ്യർത്ഥിച്ചു.
