NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മീൻവല പരിശോധിക്കാൻ പോയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു..!

 

ചങ്ങരംകുളം മൂക്കുതല ചേലക്കടവിൽ വിദ്യാർത്ഥി തോട്ടിൽ വീണ് മരിച്ചു. ചേലക്കടവ് സ്വദേശി പടിഞ്ഞാറവളപ്പിൽ മുഹമ്മദിന്റെ മകൻ മുർഷിദ് (14) ആണ് മരണപ്പെട്ടത്.

മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുർഷിദ്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

 

വീടിന് സമീപത്തെ പാടശേഖരത്തിലെ തോട്ടിൽ സ്ഥാപിച്ചിരുന്ന മീൻവല പരിശോധിക്കാനായാണ് മുർഷിദ് രാവിലെ പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ തോട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആവശ്യമായ നിയമനടപടികൾക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മരണപ്പെട്ട മുർഷിദിന്റെ മാതാവ് മൈമൂനയാണ്. മുനീർ, മുഹ്സിൻ എന്നിവർ സഹോദരങ്ങളാണ്. പത്താം ക്ലാസ് അധ്യയന വർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മുർഷിദിന്റെ വിയോഗം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!