NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ  എൽ.ഡി.എഫ് മണ്ഡലം കൺവെൻഷനും ഓഫീസ് ഉദ്ഘാടനവും സംഘടിപ്പിച്ചു 

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മണ്ഡലം കൺവെൻഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്നു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.പി സുമതി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്ന് അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ പി.പി സുനീർ നിർവ്വഹിച്ചു. ജനകീയ ബദൽ ഉയർത്തുന്ന എൽ.ഡി.എഫ് രാഷ്ട്രീയത്തിന് തിരൂരങ്ങാടിയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ സി.പി അൻവർ സാദാത്ത്, തയ്യിൽ അലവി, സക്കീർ പരപ്പനങ്ങാടി, മുനീർ ഉള്ളണം, കെ.പി രാമനാഥൻ, കാസിം ബാവ, കെ.കെ അബൂബക്കർ, കെ.പി.കെ തങ്ങൾ, നാസർ പുൽപ്പറ്റ, അഡ്വ. സി. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബയോഗങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാക്കുമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *