പരപ്പനങ്ങാടിയിൽ പഴയ വീട് പൊളിക്കുന്നതിനിടെ അപകടം: സൺഷെയ്ഡ് തകർന്നു വീണ് മൂന്നിയൂർ സ്വദേശി മരിച്ചു
തിരൂരങ്ങാടി: ചെട്ടിപ്പടിയിൽ പഴയ വീട് പൊളിക്കുന്നതിനിടെ സൺഷെയ്ഡ് തകർന്നു വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി പുള്ളാടൻ അസീസ് (59) ആണ് മരിച്ചത്.
ചെട്ടിപ്പടി മാധവാനന്ദ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇന്ന് (ബുധൻ) ഉച്ചയോടെയാണ് സംഭവം
ചെട്ടിപ്പടിയിൽ വീട് പൊളിക്കുന്ന ജോലിക്കിടെ അപ്രതീക്ഷിതമായി കോൺക്രീറ്റ് സൺഷെയ്ഡ് അസീസിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വ്യാഴാഴ്ച (നാളെ) കളത്തിങ്ങൽപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
