പാലത്തിങ്ങൽ ന്യൂകട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പരപ്പനങ്ങാടി : പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പാലത്തിൻറെ പ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.പി.എ മജീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, ഉപാധ്യക്ഷ ബി.പി.ഷാഹിദ, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, അബ്ദുൽ അസീസ് കുളത്ത്, പിഡബ്ല്യൂ.ഡി പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, പിഡബ്ല്യൂഡി പാലങ്ങൾ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയർ ഇ.ജി. വിശ്വപ്രകാശ്, വിനോദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിയാസ് പുളിക്കലകത്ത്, പാലക്കണ്ടി വേലായുധൻ, വി.പി മൊയ്തീൻ, സി ടി നാസർ, തയ്യിൽ അലവി, അലി തെക്കേപാട്ട്, സുതീഷ് പാലശ്ശേരി, സൈതു മുഹമ്മദ്, ശ്രീധരൻ, എം സിദ്ധാർത്ഥൻ, ഷംസു പാലത്തിങ്ങൽ, മുനീർ ഉള്ളണം, അഫ്ത്താബ് കൊളോളി, എ. സുബ്രമഹ്ണ്യൻ, എക്സി.എൻജിനീയർ വി. ആർ. ജയരാജ് എന്നിവർ സംബന്ധിച്ചു.
