NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം; പുലര്‍ച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട് നാട്ടുകാര്‍ ഞെട്ടി; കള്ളത്തരം പൊളിച്ച് പോലീസിൽ ഏല്പിച്ചു..!

കണ്ണ് കാണില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം നടത്തിവന്ന കോട്ടയം സ്വദേശിയുടെ തട്ടിപ്പ് വളാഞ്ചേരിയിലെ നാട്ടുകാർ കയ്യോടെ പിടികൂടി.

കോട്ടയം സ്വദേശിയായ ഹംസ എന്നയാളാണ് പ്രദേശവാസികളെ കബളിപ്പിച്ചത്.

​കഴിഞ്ഞ രണ്ട് മാസമായി കറുത്ത കണ്ണടയും വെച്ച് അന്ധനാണെന്ന് പറഞ്ഞായിരുന്നു ഹംസ വളാഞ്ചേരിയിൽ ഭിക്ഷാടനം നടത്തിയിരുന്നത്.

ഹംസയോട് അനുകമ്പ തോന്നി നാട്ടുകാർ കാഴ്ചയില്ലാത്തവർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഇയാൾ അത് നിരസിച്ചു.

ഇതോടെയാണ് സംശയം തോന്നിത്തുടങ്ങിയത്.

​സംശയം ബലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരിൽ ചിലർ ഹംസയെ നിരീക്ഷിച്ചു. പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഹംസ പോകുന്നത് ഇവർ കണ്ടു. തുടർന്ന് നിരീക്ഷിച്ചപ്പോൾ, കറുത്ത കണ്ണട ഊരിമാറ്റിയ ശേഷം കൈവശമുണ്ടായിരുന്ന പണം എണ്ണുന്നതാണ് കണ്ടത്.

​ഇതോടെ പ്രദേശവാസികൾ ഹംസയെ വളയുകയും കള്ളത്തരം കയ്യോടെ പിടികൂടുകയും ചെയ്തു. പിടിയിലായതോടെ ഹംസ തട്ടിപ്പ് സമ്മതിച്ചു.

തുടർന്ന് നാട്ടുകാർ പോലീസിന് വിവരം കൈമാറി. പോലീസ് നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!