NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങി; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഹോട്ടലിൻ്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം.

ഇടുക്കി കട്ടപ്പനയിലാണ് സംഭവം.

തമിഴ്‌നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു തൊഴിലാളികൾ മാൻഹോളിൽ കുടുങ്ങിയത്.

അഗ്നിരക്ഷ സേന എത്തിയിട്ടും മാൻ ഹോളിനുള്ളിൽ ഇറങ്ങാൻ കഴിഞ്ഞില്ല. പിന്നാലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുകയായിരുന്നു.

ഒന്നരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നുപേരുടെയും മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *