NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പി.ജി. പ്രവേശനം: സീറ്റൊഴിവുകള്‍ വെബ്‌സൈറ്റില്‍

2025-2026 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം-റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റൊഴിവ് അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) ലഭ്യമാണ്. ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് 13-നകം  പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് / സെന്ററുകളില്‍ നേരിട്ടോ ദൂതന്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാനായി ലേറ്റ് ഫീസോടുകൂടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താനുള്ള സൗകര്യം ലഭ്യമാണ്. നിലവില്‍ ക്യാപ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് ലേറ്റ് രജിസ്ട്രേഷനിലൂടെ പുതിയ ക്യാപ് രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. മുന്‍പ് ഫീസൊടുക്കി ക്യാപ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് എഡിറ്റ് സൗകര്യം ലഭ്യമാണ്. 2025 – 26 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ എട്ട്. ഫോണ്‍: 0494 2660600, 2407016. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് പി.ജി.:
വെയ്റ്റിങ് റാങ്ക് ലിസ്റ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി ലേറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവരുടെ വെയ്റ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ റാങ്ക് നില സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ റാങ്ക് പരിശോധിച്ച് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം നേടേണ്ടതാണ്. ഫോണ്‍: 0494 2407152, 2407017, 2407016


ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍
ഡിപ്ലോമ കോഴ്‌സില്‍ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍  ആറുമാസ ഡിപ്ലോമ കോഴ്‌സില്‍ സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. SC-2, ST-1, EWS-1, ETB-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത.   താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന  രേഖകള്‍ സഹിതം ആഗസ്റ്റ് 14-ന്  വൈകിട്ട് അഞ്ചിനകം സര്‍വകലാശാലയിലെ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9946823812, 9846512211.

അധ്യാപക ഒഴിവ്

മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി.എഡ്. സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ആര്‍ട്സ് എഡ്യൂക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്സ് എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുകള്‍. എന്‍.സി.ടി.ഇ., സര്‍വകലാശലാ നിബന്ധനകളനുസരിച്ച് യോഗ്യതയുള്ളവര്‍ 13-ന് രാവിലെ 11 മണിക്ക്  കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9446769191, 9447641287

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി (സി.ബി.സി.എസ്.എസ്. 2020 അഡ്മിഷന്‍) സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.കോം. (സി.സി.എസ്.എസ്. 2023 & 2022 അഡ്മിഷന്‍) ഏപ്രില്‍ 2025 ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2020 അഡ്മിഷന്‍) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്റ്റിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2024, രണ്ട്, നാല് സെമസറ്റര്‍ ഏപ്രില്‍ 2025 ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ് 11, 12, 13 തീയതികളിലായി എം.ഇ.എസ് അസ്മാബി കോളേജ്, വെമ്പല്ലൂരില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബി.വോക്. മള്‍ട്ടിമീഡിയ ഏപ്രില്‍ 2025 പ്രാക്റ്റിക്കല്‍ പരീക്ഷ ആഗസ്റ്റ് 14, 16 തീയതികളിലായി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടക്കും.

ഒന്‍പത്, 10 സെമസ്റ്റര്‍ ഇന്റര്‍ഗ്രേറ്റഡ് പി.ജി. എം.എസ്‌സി. ബോട്ടണി വിത്ത് കംപ്യൂട്ടേഷണല്‍ ബയോളജി പരീക്ഷ നവംബര്‍ 2024 & ഏപ്രില്‍ 2025 സി.ബി.സി.എസ്.എസ് (2020 അഡ്മിഷന്‍) യഥാക്രമം ആഗസ്റ്റ് 12, 13 തീയതികളില്‍ മലപ്പുറം വളാഞ്ചേരി എം.ഇ.എസ്. കേ.വീയം. കോളേജില്‍ വെച്ച് നടക്കും.

ബി.എഡ്. വെയ്റ്റിംഗ്  റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. കൊമേഴ്സ് ഓപ്ഷന്‍ പ്രവേശനത്തിനുള്ള വെയിറ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ലോഗിനില്‍ പരിശോധിക്കാവുന്നതാണ്. ആദ്യമായി പ്രവേശനം ലഭിക്കുന്ന എല്ലാവരും മാന്‍ഡേറ്ററി ഫീസടച്ച് 15- ന് 4 മണിക്കകം സ്ഥിരപ്രവേശനം നേടേണ്ടതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 7016, 2660600

ബി.സി.എ. സീറ്റൊഴിവ്

തൃശ്ശൂര്‍ പേരാമംഗലം സി.സി.എസ്.ഐ.ടയിലെ ബി.സി.എ. കോഴ്സില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 16-നു മുന്‍പായി 9846699734, 7907414201 എന്നീ നമ്പറുകളില്‍ ബന്ധെപ്പെടുക. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും.

എം.എ. ഹിന്ദി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ എം.എ. ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സലേഷന്‍ കോഴ്സിന് 2025-27 ബാച്ചിലേക്ക് എസ്.സി.- മൂന്ന്, എസ്.ടി.- രണ്ട്, ഇ.ടി.ബി.-രണ്ട്, മുസ്ലീം-ഒന്ന് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 12-ന് രാവിലെ 10.30-ന് ഹിന്ദി പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിദ്യാര്‍ഥികളെയു പരിഗണിക്കും. ഫോണ്‍: 9446157542.


ബോട്ടണി പഠനവകുപ്പില്‍ റിസര്‍ച്ച് ഫെലോ

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണിവിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ താത്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈനായി (ഇ-മെയില്‍: cue3974@uoc.ac.in) 2025 ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. യോഗ്യതയും പ്രതിഫലവും ഉള്‍പ്പടെയുള്ള വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍. ഫോണ്‍: 9447461622

Leave a Reply

Your email address will not be published. Required fields are marked *