NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ

 

ദുബായ്- ഖത്തറിലേക്ക് ഇറാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത മുഴുവൻ ഗൾഫ് രാജ്യങ്ങളും തുറന്നു. ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് നേരത്തെ വ്യോമപാത അടച്ചിട്ടിരുന്നത്. സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു. മേഖലയിൽ തുടർ സംഘർഷങ്ങളുണ്ടാകാനുള്ളഅതേസമയം, സഹോദര രാജ്യമായ ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ഇത് അസ്വീകാര്യമാണ്. ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയില്ല. സഹോദര രാജ്യമായ ഖത്തറിനോടുള്ള ഐക്യദാർഢ്യവും പൂർണ പിന്തുണയും സൗദി അറേബ്യ വ്യക്തമാക്കി. ഖത്തർ സ്വീകരിക്കുന്ന ഏതു നടപടികളെയും പിന്തുണക്കാൻ സൗദി അറേബ്യയുടെ മുഴുവൻ ശേഷികളും ലഭ്യമാക്കുമെന്നും വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഖത്തറിലെ അൽഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തെ കുറിച്ച് യു.എസ് സൈന്യത്തിന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് പറഞ്ഞു. അമേരിക്കൻ സൈനിക

താവളങ്ങൾക്കു നേരെയുള്ള ഇറാൻ ആക്രമണത്തിന് യു.എസ് സൈന്യം തയാറെടുത്തു. ആക്രമണം പ്രതീക്ഷിച്ചിരുന്നു, ഇത് അപ്രതീക്ഷിതമായിരുന്നില്ല അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞു.

പ്രതികാര നടപടി ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാൻ തെഹ്റാൻ – ഖത്തറിലെ അൽഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ആക്രമണം സഹോദര രാജ്യമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. അതേസമയം, ഖത്തർ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തിയാണ് ഖത്തറിലെ യു.എസ് വ്യോമതാവളത്തിനു നേരെ ഇറാൻ ആക്രമണം നടത്തിയതെന്നും ആൾനാശം കുറക്കുന്നതിന് ആസന്നമായ ആക്രമണത്തെ കുറിച്ച്

മുൻകൂട്ടി മുന്നറിയിപ്പ് നൽകിയതായും മൂന്ന് ഇറാൻ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

പ്രതീകാത്മകമായി അമേരിക്കക്കെതിരെ ഇറാന് തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. അതേസമയം, എല്ലാ കക്ഷികൾക്കും രക്ഷാമാർഗം ഒരുക്കുന്ന രീതിയിലാണ് ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

2020 ൽ ഇറാനിലെ ഉന്നത സൈനിക കമാൻഡറുടെ വധത്തെ തുടർന്ന് ഇറാഖിലെ അമേരിക്കൻ താവളത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഇറാൻ ഇറാഖിന് മുന്നറിയിപ്പ് നൽകിയതിന് സമാനമായ ഒരു തന്ത്രമാണിതെന്ന് ഇറാൻ ഉദ്യോഗസ്ഥർ ഖത്തറിലെ ആക്രമണത്തെ വിശേഷിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!