NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പെടെ നൽകിയ കത്തുകൾ മുഖ്യമന്ത്രി തനിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, പുനർജനി കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീറ്റ് നൽകിയത് നിയമപരമായി ഫയൽ പരിശോധിച്ച ശേഷമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ തുടർനടപടികൾ ആവശ്യമില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നുവെന്നും പിന്നെങ്ങനെ താന്‍ കുറ്റക്കാരന്‍ ആക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പൊക്കോട്ടെ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!