ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; തുടർച്ചയായി സൈറൺ മുഴങ്ങി


പാകിസ്ഥാനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം. വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങൾ ഉണ്ടായത്.
സ്ഫോടനത്തിന്‍റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ വലിയ തോതിൽ പുക ഉയരുന്നതിന്‍റെയും ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. നഗരത്തിലാകമാനം പുക മൂടിയ നിലയിലാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്നും വിവരങ്ങളുണ്ട്.