എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ.
1 min read
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.
വൈകീട്ട് മൂന്നിന് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.
ഫലപ്രഖ്യാപനത്തിനുശേഷം
https://pareekshabhavan.kerala.gov.in/
https://keralaresults.nic.in/
https://results.kite.kerala.gov.in/
തുടങ്ങിയ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും..
കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം.