ജീവകാരുണ്യപ്രവർത്തകൻ ഡോ. കബീർ മച്ചിഞ്ചേരി 18 കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറി


പാലത്തിങ്ങൽ : സാമൂഹ്യ – സാംസ്കാരിക – കാരുണ്യ മേഖലയിൽ ശ്രദ്ദേയനായ ഡോ. കബീർ മച്ചിഞ്ചേരി 18 കുടുംബങ്ങൾക്ക് വീട് വെക്കാൻ സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ കൈമാറി.
പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ ബി.ടീം സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ വിതരണോദ്‌ഘാടനം നിർവഹിച്ചു.
ഡോ. കബീർ മച്ചിഞ്ചേരി ചടങ്ങിൽ അധ്യക്ഷനായി. ആതുര സേവന രംഗത്ത് നിഴലായി പ്രവർത്തിക്കുന്ന ജില്ലയിലെ പരിരക്ഷാ പാലിയേറ്റീവ് നഴ്സുമാരെയും പരപ്പനാട് എമർജൻസി ടീമിനെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എ, പി.കെ.അബ്ദുറബ്ബ്, നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, വ്യാപാരി വ്യവസായി നേതാക്കളായ അഷ്റഫ് കുഞ്ഞാവാസ്, നൗഷാദ് സിറ്റി പാർക്ക്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചു.