NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ല വിഭജിക്കണം, പെൻഷൻ പ്രായം 60 ആക്കണം; പുതിയ സർക്കാരിന് തിരൂർ സബ് കളക്ടറുടെ നിർദ്ദേശം..!

മലപ്പുറം ജില്ലയുടെ വിഭജനം, പെൻഷൻ പ്രായം ഉയർത്തൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ തന്റെ നിലപാടുകൾ പരസ്യമാക്കി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഈ കാര്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിപ്പെഴുതിയത്.

മലപ്പുറം പോലുള്ള വലിയ ജില്ലകളെ വിഭജിക്കുന്നത് ഭരണപരമായ കാര്യക്ഷമതയ്ക്കും പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു നിക്ഷേപമായി കാണണമെന്ന് അദ്ദേഹം. ജില്ലയുടെ വിഭജനം സംബന്ധിച്ച് താൻ പലപ്പോഴും പ്രപ്പോസലുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം.

നിലവിലെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്ന് 60 ആയി ഉയർത്തണം. മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകരുത്. ഹയർ സെക്കൻഡറി വരെ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നും എ പ്ലസ് നൽകുന്നതിലെ ഉദാരവൽക്കരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം.

ഭരണരംഗത്തും വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് സബ് കളക്ടറുടെ ഈ കുറിപ്പ്.

https://www.facebook.com/share/p/18jo4rFogZ/

 

Leave a Reply

Your email address will not be published. Required fields are marked *