തയ്യിലക്കടവ് സ്വദേശിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതിയെ തിരൂരങ്ങാടി പോലീസ് പിടികൂടി


തിരൂരങ്ങാടി: തയ്യിലക്കടവ് സ്വദേശിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരൂരങ്ങാടി പോലീസ് പിടികൂടി.
വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ എ.ആർ. നഗർ പുകയൂർ അറക്കൽപുറായ സ്വദേശി പാലമടത്തിൽ പുതുപറമ്പിൽ ഉബൈദ് (30)നെയാണ് തിരൂരങ്ങാടി എസ്.എച്ച്.ഒ ബി. പ്രദീപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തയ്യിലക്കടവ് സ്വദേശി മാളിയേക്കൽ സൈഫുദ്ധീനെ വധിക്കാൻ ശ്രമിക്കിച്ചെന്ന പരാതിയിലാണ് കേസ്. അടിപിടി, കളവ് മുതലായ ഏഴോളം കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. വീട്ടിൽ വരാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ ശനിയാഴ്ച പുലർച്ചെ ചൂതാട്ട കേന്ദ്രത്തിൽ നിന്നും പൊലിസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.