NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; സ്ലാബ് തകർന്ന് കിണറ്റിലേക്ക് വീണു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

 

പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബിന്റെ ഭാഗം ദേഹത്തേക്ക് പതിച്ച് യുവാവ് മരിച്ചു. പൂവ്വത്താണി കൊട്ടിലിങ്ങൽ (കളത്തിൽ) പരേതനായ ജബ്ബാറിന്റെ മകൻ റിയാസ് (34) ആണ് മരിച്ചത്.

പൂവ്വത്താണി മദ്രസയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കിണറ്റിലിറങ്ങി പണി എടുക്കുന്നതിനിടെ മുകൾ ഭാഗത്തെ സ്ലാബിന്റെ ഒരു കഷ്ണം അപ്രതീക്ഷിതമായി റിയാസിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റിയാസിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതനായ ജബ്ബാറാണ് പിതാവ്.

Leave a Reply

Your email address will not be published. Required fields are marked *