NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കനത്ത മഴ: കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു വീണു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം.

 

കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്.

ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചു.

ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.

 

പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിനും മറിഞ്ഞു വീണു.

 

ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!