NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല.

വള്ളിക്കുന്ന് : ട്രെയിനിൽ നിന്നും വീണ് മരിച്ചതെന്ന് സംശയിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞില്ല.

വ്യാഴാഴ്ച രാവിലെ ആറോടെയാണ് വള്ളിക്കുന്ന് ഹീറോസ് നഗറിൽ റെയിൽവെ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം കണ്ടത്.

ഈ സമയം എറണാകുളം ഭാഗത്തേക്ക് പോകുന്ന  തീവണ്ടിയിൽ നിന്ന്  വീണതെന്നാണ് സംശയം.

വെളുത്ത് തടിച്ച ഇയാൾക്ക് 40 നും 50 നും ഇടയിൽ പ്രായം ഉണ്ടാകും. കറുത്ത മുണ്ടും കറുത്ത ചെറിയ പുള്ളിയുള്ള ഷർട്ടുമാണ് വേഷം. ഷേവ് ചെയ്തിട്ടുണ്ട്.

 

കയ്യിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്. മൊബൈലോ മറ്റ് തിരിച്ചറിയൽ രേഖകളോ പോലീസിന് കിട്ടിയിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചിറിയിൽ.

വിവരങ്ങൾക്ക് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ : 0494-2410260.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia