രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് കത്തിച്ചു; വള്ളിക്കുന്നിൽ ഹോട്ടൽ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്
വള്ളിക്കുന്ന്: രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് കത്തിച്ചു ഹോട്ടൽ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ആരോഗ്യവകുപ്പ്.
അരിയല്ലൂർ ബോർഡ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ പ്ലാസ്റ്റിക്ക് കവറുകൾ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ പരിസരവാസികൾ നൽകിയതിൻ്റെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ജമാലുദ്ധീൻ, പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
5000 രൂപ പിഴ നൽകി. വരും ദിവസങ്ങളിൽ രാത്രികാല പരിശോധന കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
