പരപ്പനങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു.
പരപ്പനങ്ങാടി : ചാപ്പപ്പടിയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസക്കാരനുമായ പോക്കർ മുല്ലക്കാനകത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഫൈജാസ് (24) ആണ് മരിച്ചത്.
എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന ആക്ടീവ് അംഗമാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം സംഭവിച്ചത്. തോണിയിൽ നിന്ന് മീൻ കോരുന്നതിനിടെ കടലിൽ വീണാണ് അപകടം.
ഉടനെ യുവാവിനെ പുറത്തെടുത്ത് പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഞായറാഴ്ച കൊടക്കാട് വെസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ് : സുബൈദ. സഹോദരങ്ങൾ : സുഫൈൽ, ഫാരിസ്, സുമയ്യ.
