പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ 37 കാരിയുടെ അണ്ഡാശയത്തിൽ നിന്നും 6.33 കിലോ ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു.
പരപ്പനങ്ങാടി : 37 കാരിയുടെ അണ്ഡാശയത്തിൽ നിന്നും 6.33 കിലോ ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു.
പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലെ സ്ത്രീരോഗ വിദഗ്ദ്ധ ഡോ.റജീന മുനീറിന്റെ നേതൃത്വത്തിലുള്ള ടീമാണ് സ്റ്റേജിംഗ് ലാപ്രോടോമി ശസ്ത്രക്രിയയിലൂടെ ഇടത് അണ്ഡാശയത്തിലെ വലിയ മുഴ വിജയകരമായി നീക്കം ചെയ്തത്.
വയറിനുള്ളിലെ വേദനയും മുഴയുടെ വലുപ്പവും മറ്റ് ബുദ്ധിമുട്ടുകളെയും തുടർന്നാണ് 37കാരിയായ യുവതി നഹാസ് ആശുപത്രിയിൽ പരിശോധനക്ക് എത്തുന്നത്. ഡോ. റജീന മുനീറിന്റെ പരിശോധനയ്ക്ക് ശേഷം എം.ആർ.ഐ. സ്കാനിംഗിന്റെയും മറ്റ് അനുബന്ധ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ രോഗിയുടെ മുഴ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് അമിതവണ്ണവും, രക്ത സ്രാവവും ഉള്ളത് കൊണ്ട് അത് നിയന്ത്രണത്തിലാക്കാനുള്ള പരിഹാരം നേരത്തെ തുടങ്ങി.
സ്ത്രീരോഗ വിഭാഗം ഡോ. റജീന മുനീർ, ഡോ. ഷഹനാസ്, ഡോ. തൃപ്തി നാഥ്, ഡോ. നസ്രീൻ അബൂബക്കർ, അനസ്തേഷ്യ ഡോ. അശ്വനികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫ് നേഴ്സുമാരായ ശോഭന, നൗഷിയ, ചിന്നമണി, ബിജിന, ടെക്‌നിഷ്യൻമാരായ സുമിത, വിസ്മയ, മിഥുന എന്നിവർ ശസ്ത്രക്രിയക്ക് തയ്യാറാക്കി.
ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ശസ്ത്രക്രിയക്ക് ശേഷം രോഗി ഇന്റെൻസിവ് കെയർ യുണിറ്റിൽ നിരീക്ഷണത്തിലാണ്.
