NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓടിക്കൊണ്ടിരിന്ന ട്രെയിനിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം

തിരൂർ : തിരൂരിൽ ഓടിക്കൊണ്ടിരിന്ന ട്രെയിനിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിക്ക് ഗുരുതര പരിക്ക്.
പരപ്പനങ്ങാടി സ്വദേശി പ്രശാന്ത് (33) ആണ് ട്രെയിനിൽ നിന്നും വീണത്.
ഇന്നലെ അർദ്ധ രാത്രിയോടെ ആണ് സംഭവം. ട്രയിനിൽ നിന്നും ഒരാൾ താഴെ വീഴുന്നത് കണ്ട സഹായത്രക്കാർ ഉടനെ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് അറിയിച്ചതിനെ തുടർന് താനൂർ TDRF പ്രവർത്തകരായ സലാം അഞ്ചുടി, ഷഫീഖ് ബാബു, ഉഷ തിരൂർ എന്നിവരും റെയിൽവേ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ താനുരിനും തിരൂരിനുമിടയിൽ തുമരക്കാവ് ഭാഗത്തു നിന്നുമാണ് ആളെ കണ്ടെത്തിയത്.
 തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ഉടനെ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia