NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊണ്ടോട്ടിയില്‍ വാഹനാപകടം ; മണ്ണൂര്‍ സ്വദേശിയായ ഗ്രാമീണ ബാങ്ക് ജീവനക്കാരൻ മരിച്ചു.

കൊണ്ടോട്ടി അരീക്കോട് റോഡില്‍ എക്കാപ്പറമ്പില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

 

ഫറോക്ക് മണ്ണൂര്‍ സ്വദേശി പെരുംതൊടി സുധീര്‍ കുമാർ ആണ് മരിച്ചത്.  കിഴിശ്ശേരി ഗ്രാമീണ ബാങ്ക് ജീവനക്കാരനാണ്.

ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ സുധീർ കുമാറിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടം.

മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നേരത്തെ പരപ്പനങ്ങാടി ഗ്രാമീണ ബാങ്ക് ജീവനക്കാരനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *