NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കി മാറ്റി; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമർശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നായിരുന്നു പ്രതികരണം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടന. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

ജവഹർലാൽ നെഹ്റു രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിര്‍ത്തണമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയോധ്യയിലേക്ക് ട്രസ്റ്റിന്‍റെ ക്ഷണം ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia