വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലനവും ജലസുരക്ഷ ബോധവത്ക്കരണവും; ജില്ലാതല ഉദ്ഘാടനം ഉള്ളണം എ.എം.യു.പി. സ്കൂളിൽ ജില്ലാ കലക്ടർ ഉദ്‌ഘാടനം ചെയ്തു.
പരപ്പനങ്ങാടി : ജില്ലയില്‍ വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി നടത്തുന്ന നീന്തൽ പരിശീലനവും ജലസുരക്ഷ ബോധവത്ക്കരണവും ജില്ലാതല ഉദ്ഘാടനം ഉള്ളണം എ.എം.യു.പി സ്കൂളിൽ ജില്ലാ കലക്ടർ വി.ആർ. വിനോദ് ഉദ്‌ഘാടനം ചെയ്തു.
ജില്ലാ കലക്ടർ മുൻകൈയ്യെടുത്ത് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുക എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തിലാണ് ജലസുരക്ഷാ ബോധവത്കരണത്തിനും നീന്തൽ പരിശീലനത്തിനും തുടക്കമിട്ടത്.
ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. അവധിക്കാലങ്ങളിലാണ് ഇത്തരം അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. രക്ഷിതാക്കളും സമൂഹവും ജാഗരൂകരാകണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ മലപ്പുറം സ്റ്റേഷൻ ഓഫീസർ അബ്ദുസ്സലീം ജലസുരക്ഷാ ബോധവത്ക്കരണ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് വി.പി. നാസർ, എം.എ.കെ തങ്ങൾ, വി.പി. കോയഹാജി, പി.പി ഹസ്സൻഹാജി, കെ.കെ.റംലത്ത്, ഗിരീഷ് ചാലേരി, പി.ഒ.അൻവർ, ജാഫർ തെങ്ങിലാൻ, കെ.കെ. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
