NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി സിൽവർ ജൂബിലി 25ന് തിങ്കളാഴ്ച

തിരൂരങ്ങാടി: ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം 25ന് നടക്കും.

 

രാവിലെ ഒൻപതിന് ആരംഭിക്കുന്ന ചടങ്ങളിൽ പൂർവഅധ്യാപക-വിദ്യാർഥി സംഗമം, പ്രൊഫഷണൽ വിദ്യാർഥി സംഗമം, ഹയർസെക്കൻഡറി ബാച്ച് മീറ്റ്, കലാപരിപാടികൾ എന്നിവയുണ്ടാകും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ. എം.പി. സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

 

കെ.പി.എ. മജീദ്. എം.എൽ.എ., കലക്ടർ വി.ആർ. വിനോദ് തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എം.കെ. ബാവ, ഒ. ഷൗക്കത്തലി, ടി. അബ്ദുൽ റഷീദ്, ഇഖ്ബാൽ കല്ലുങ്ങൽ, അഡ്വ. സി.പി. മുസ്തഫ, എൽ. കുഞ്ഞഹമ്മദ്, പി. ഇസ്മായീൽ, അമർ മനരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!