അധ്യാപകർക്കായുള്ള ക്രിക്കറ്റ് മത്സരം ; പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി.


പരപ്പനങ്ങാടി: എസ്.എൻ.എം. സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ഹസ്സൻകോയ മാസ്റ്റർ മെമ്മോറിയൽ സ്‌പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ക്രിക്കറ്റ് മത്സരത്തിൽ എസ്.എൻ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി.
പരപ്പനങ്ങാടി ഉപജില്ലയിലെ സ്കൂളുകളിൽ നിന്നും പത്തോളം ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ അരിയല്ലൂർ എം.വി.എച്ച്.എസ്.എസ്സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എസ്.എൻ.എം.എച്ച്.എസ്.എസ് ജേതാക്കളായത്. പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
മികച്ച താരങ്ങളായി എം.സി.സി. റഷീദ്, സുഫൈൽ, ഇർഷാദ് എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി കെ.ആർ.എസ്. സുബൈർ, പ്രഥമാധ്യാപിക ബെല്ലജോസ്, അധ്യാപരായ ഇ.ഒ.ഫൈസൽ, ഇർഷാദ് ഓടക്കൽ, ദാമോദരൻ നമ്പൂതിരി, മുനീർ, അക്ബർ, എം.സി.സി റഷീദ്, ഇകെ ഇർഷാദ്, പി. സമീൽ, റമീസ് നഹ, കെ. അദീബ് എന്നിവർ പങ്കെടുത്തു.