NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒരു കിലോയിലധികം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു 

പരപ്പനങ്ങാടി : 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ തിരുരങ്ങാടി എക്സൈസ്  സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു.
പെരുവള്ളൂർ ദുർഗാപുരം എടപ്പരുത്തി വീട്ടിൽ സുധീഷ് (36)നെയാണ് സംഘം അറസ്റ്റ് ചെയ്തത്.
വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്പന നടത്തി വരികയായിരുന്നു ഇയാൾ.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച എക്സൈസ്  സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർ കെ. പ്രദീപ്‌ കുമാർ, സിവിൽ എക്സൈസ്  ഓഫീസർമാരായ കെ. ശിഹാബുദ്ധീൻ, എം.എം. ദിദിൻ, പി. അരുൺ, വനിത സിവിൽ എക്സൈസ്  ഓഫീസർ ഒ.വി. ദീപ്തി, എക്സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവരാണ് കേസെടുത്ത എക്സൈസ്  പാർട്ടിയിൽ ഉണ്ടായിരുന്നത്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് തിരൂർ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *