NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മിഷോങ് ചുഴലിക്കാറ്റ്, മഴയിൽ മുങ്ങി ചെന്നൈ; രണ്ട് പേർക്ക് ദാരുണാന്ത്യം, വിമാനത്താവളം അടച്ചു, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു.

 

23 വിമാനങ്ങള്‍ വൈകും അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പല സ്ഥലങ്ങളും വെള്ളത്തിനടയിലായി. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

 

മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. ചെന്നൈയില്‍ അടക്കം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം.

 

ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 60-70 കി.മീ. വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വില്ലുപുരം കൂഡല്ലൂര്‍ എന്നിവിടങ്ങളും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളജിനു സമീപം കെട്ടിടം തകര്‍ന്നുവീണ് 10 ജീവനക്കാര്‍ കുടുങ്ങി. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകള്‍ റദ്ദാക്കി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോ, സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.‌

ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൊലീസ് നിരോധിച്ചു. മറീനയിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചു. സമീപത്തുള്ള സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നീക്കി. ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.

എറണാകുളം ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12007 ചെന്നൈ-മൈസുരു ശതാബ്ദി എക്‌സ്പ്രസ്, 12675 ചെന്നൈ-കോയമ്പത്തൂര്‍ കോവൈ എക്‌സ്പ്രസ്, 12243 ചെന്നൈ-കോയമ്പത്തൂര്‍ ശതാബ്ദി എക്‌സ്പ്രസ്, 22625 ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ്, 12639 ചെന്നൈ- ബെംഗളൂരു വൃന്ദാവന്‍ എക്‌സ്പ്രസ്, 16057 ചെന്നൈ- തിരുപ്പതി സപ്തഗിരി എക്‌സ്പ്രസ്, 16204 തിരുപ്പതി-ചെന്നൈ എക്‌സ്പ്രസ്, 12028 ബെംഗളൂരു- ചെന്നൈ എക്‌സ്പ്രസ്, 20644 കോയമ്പത്തൂര്‍-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ്, 12608 ബെംഗളൂരു-ചെന്നൈ ലാല്‍ബാഗ് എക്‌സ്പ്രസ്, 16054 തിരുപ്പതി-ചെന്നൈ എക്‌സ്പ്രസ്, 12680 കോയമ്പത്തൂര്‍-ചെന്നൈ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *