NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തു

പരപ്പനങ്ങാടി : ബന്ധുവായ  യുവതിയോട് അപമര്യാദയായി പെരുമാറിയ നഗരസഭാ കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു.
പരപ്പനങ്ങാടി നഗരസഭയിലെ 23 ആം
ഡിവിഷൻ കൗൺസിലർ നെച്ചിക്കാട്ട് ജാഫർ അലിക്കെതിരെയാണ് യുവതിയുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.
ഇലക്ട്രിഷ്യൻ കൂടിയായ ഇയാൾ വീട്ടിൽ യുവതിയും ഇളയകുട്ടിയും മാത്രമുള്ള സമയത്ത്  ഇൻവെർട്ടർ നന്നാക്കാനായെത്തി. യുവതി അടുക്കളയിലേക്ക് പോയ സമയത്ത് പിന്നാലെയെത്തി കയറിപ്പിടിച്ചെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിലുള്ളത്. മുൻകൂർ ജാമ്യാപേക്ഷ നൽകി ഇയാൾ ഒളിവിൽ പോയെന്നാണ് സൂചന.
അതേ സമയം നഗരസഭാ കൗൺസിലർ എൻ. കെ. ജാഫറലിക്കെതിരെ കേസെടുത്ത നടപടിയിൽ മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് സ്ത്രീ പരാതി നൽകിയിട്ടുള്ളത്. പരാതി വ്യാജമാണെന്നും കോവിഡ് കാലത്ത് മരണപ്പെട്ടവരുടെ മയ്യിത്ത് കുളിപ്പിച്ചതിനെതിരേയും കബറടക്കം നടത്താൻ നേതൃത്വം കൊടുത്തതിനെതിരേയും കൗൺസിലർക്കെതിരെ
കള്ളകേസെടുപ്പിച്ചവർ തന്നെയാണ് പുതിയ പരാതിക്ക് പിന്നിലെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കൗൺസിലറെ അപകീർത്തിപെടു ത്തുന്നതിനുള്ള നീക്കത്തെ ചെറുക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
പി.എസ്.എച്ച്. തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അലി തെക്കേപ്പാട്ട്  അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി,
കെ.കെ. മുസ്തഫ തങ്ങൾ, വി.പി. കോയ ഹാജി, സി.ടി. നാസർ, കെ സൈതലവി, പി.വി. കുഞ്ഞിമരക്കാർ, നവാസ് ചിറമംഗലം, എച്ച്. ഹനീഫ, പി. അലി അക്ബർ, സിദ്ധീഖ് ഉള്ളണം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!