മലപ്പുറത്ത് സഹോദരങ്ങളായ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
മലപ്പുറം: ചിറവല്ലൂരിൽ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൂപ്പറം സ്വദേശികളായ ജിഷാദ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
വീടിന് സമീപത്തുള്ള വയലിലേക്ക് കളിക്കാൻ പോയ കുട്ടികളെ കാണാതെ ആകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കുട്ടികളെ കണ്ടത്. ഉടനെ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
