NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശുദ്ധജല സ്രോതസ്സുകളെ പറ്റി പഠിച്ച് തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി വിദ്യാർഥികൾ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലേക്ക്…

മിൻഹ ഫാത്തിമയും ഫാത്തിമ റിസയും

ശുദ്ധജല സ്രോതസ്സുകളെ പറ്റി പഠിച്ച് തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസിലേക്ക് യോഗ്യത നേടി.
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൽ ഗവേഷണാത്മക പ്രോജക്ട് അവതരിപ്പിച്ചാണ്  സീനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്ന്  സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
മഞ്ചേരി ബി.ആർ.സിയിൽ വച്ചാണ്  ജില്ലാതല മത്സരങ്ങൾ നടന്നത്. ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നതായിരുന്നു ഈ വർഷത്തെ വിഷയം. പ്ലസ് വൺ ബയോളജി ക്ലാസിൽ പഠിക്കുന്ന മിൻഹ ഫാത്തിമയും ഫാത്തിമ റിസയുമാണ്  പ്രോജക്ട് അവതരിപ്പിച്ചത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിൽ ജല സ്രോതസ്സുകൾ മലിനമാകാനുള്ള സാധ്യതകളും പരിഹാരമാർഗ്ഗങ്ങളുമാണ് പഠന വിഷയം. ചെമ്മാട് സി.കെ. നഗർ പ്രദേശത്തെ മലിനമായ രണ്ട് കുളങ്ങൾ മലിനീകരിക്കപ്പെടാനുള്ള കാരണങ്ങൾ പഠിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കനും സാധിച്ചു.
ജലത്തിന്റെ ഗുണനിലവാരം അറിയാനായി വിവിധ  രാസപരിശോധനകൾ നടത്തുകയും ചെയ്തു . സ്കൂളിലെ ബോട്ടണി അധ്യാപികയായ ഡോ. എം.ആർ. ദീപ്തി പഠനത്തിന് നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപന ൾ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിത സഭയിലും കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *