NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി മണ്ഡലം ജനസദസ്സ് :  പരപ്പനങ്ങാടിയിൽ പന്തലിന് കാൽനാട്ടി

പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹാ സ്റ്റേഡിയത്തിൽ പന്തലിന് കാൽനാട്ടൽ സംഘാടക സമിതി ചെയർമാൻ നിയാസ് പുളിക്കലകത്ത്, തഹസിൽദാർ പി. ഒ. മുഹമ്മദ് സാദിഖ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പരപ്പനങ്ങാടി:  നവകേരള സദസ്സിന്റെ ഭാഗമായി 28 ന് നടക്കുന്ന തിരൂരങ്ങാടി മണ്ഡലം ജനസദസ്സിന്റെ വേദിയായ പരപ്പനങ്ങാടി അവുക്കാദർ കുട്ടി നഹാ സ്റ്റേഡിയത്തിൽ പന്തലിന് കാൽനാട്ടൽ സംഘാടക സമിതി ചെയർമാൻ നിയാസ് പുളിക്കലകത്ത്, തഹസിൽദാർ പി.ഒ. മുഹമ്മദ് സാദിഖ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ വി.പി.സോമസുന്ദരൻ, തയ്യിൽ അലവി, ടി. കാർത്തികേയൻ, പൊതുമരാമത്ത് എക്സി.എഞ്ചിനീയർ ജി.ബിജു, ഗിരീഷ് തോട്ടത്തിൽ, അഡ്വ. സി. ഇബ്രാഹിം കുട്ടി, ടി.സൈതുമുഹമ്മദ്, എം.സിദ്ധാർഥൻ, എം.പി. ഇസ്മായിൽ, പാലക്കണ്ടി വേലായുധൻ, മുജീബ് കാരാടൻ, കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന സൗകര്യമനൊരുക്കുന്നത്. സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങൾ വാഹനപാർക്കിങ്ങിനായി ഉപയോഗപ്പെടുത്തും. പരാതികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളുടെ 20 ഓളം കൗണ്ടറുകൾ സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *