NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാജ്യത്ത് ഇന്ന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭാഗീക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ആസ്‌ട്രോണമി സെന്റർ അറിയിച്ചു.

ഇന്ന് രാത്രി 11.31ന് ചന്ദ്രഗ്രഹണം ആരംഭിക്കുമെങ്കിലും ഞായറാഴ്ച്ച പുലർച്ചെ 1.5 നും 2.24 നും ഇടയിലാകും ഇത് വ്യക്തമായി കാണപ്പെടുക.

ചന്ദ്രഗ്രഹണം ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിൽക്കും. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഇത് ദൃശ്യമാകും. ഏകദേശം 0.12 ആയിരിക്കും ചന്ദ്രഗ്രഹണത്തന്റെ വ്യാപ്ത്തി.

 

ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലും ഭാഗിക ചന്ദ്രഗ്രഹണം  ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ദേബി പ്രസാദ് ദുവാരി പറഞ്ഞു.

 

പൂർണ്ണ ചാന്ദ്രരാത്രികളിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിലായി വരുകയും ഇത് ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്ത്തുകയും ചെയ്യുന്നതോടെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിൽ ആയിരിക്കുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം നടക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *