പാഠപുസ്തകങ്ങളിൽ ഇനി ‘ഇന്ത്യ’ ഇല്ല; ഭാരത് എന്നാക്കാൻ ശുപാർശ
എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി.
സി ഐ ഐസകിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിന് പകരം ഇനി ക്ലാസിക്കൽ ഹിസ്റ്ററി പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്.