ബസിൽനിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപിച്ച് ജീവനക്കാർ
തേഞ്ഞിപ്പലം : ബസിൽനിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപിച്ച് ജീവനക്കാരുടെ മാതൃക. .
യൂണിവേഴ്സിറ്റി കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന സഫമർവ്വ ബസ്സിലെ ജീവനക്കാരായ അബുവും ആബിദുമാണ് വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചേൽപിച്ച് സത്യസന്ധത തെളിയിച്ചത്.
പരുതിക്കോഡ് നിന്നും കോഹിനൂറിലേക്കുള്ള യാത്ര മധ്യേ ആണ് യാത്രക്കാരിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടത്.
ബസിൽ നിന്നും സ്വർണാഭരണം കിട്ടിയ വാർത്ത സോഷ്യൽ മീഡിയ വഴി ബസ് ജീവനാക്കാർ വിവരം അറിയിക്കുകയായിരുന്നു.
സ്വർണാഭരണം തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർമാരായ ഉണ്ണികൃഷ്ണൻ , കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉടമസ്ഥക്ക് തിരിച്ചു നൽകി.
