NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. യുവാവ് ആശുപത്രിയിൽ

പരപ്പനങ്ങാടി : റോഡോരത്ത് നിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് പൊതിരെ തല്ലി പരിക്കേൽപ്പിച്ചതായി പരാതി.

പുത്തരിക്കൽ മേഖല യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷൻ എറച്ചിക്കാനകത്ത് ശിഹാഫാണ് മർദ്ധനത്തിരയായത്.

 

വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. ബൈക്ക് നിറുത്തി സുഹൃത്തുമായി സംസാരിക്കുന്നതിനിടെ പൊലീസെത്തി അകാരണമായി മർദ്ധിക്കുക യായിരുന്നെന്നും അക്രമം നടത്തിയത് പരപ്പനങ്ങാടി സി. ഐ. ആണെന്നും മണ്ഡലം കോൺഗ്രസ് അദ്ധ്യക്ഷൻ പി.ഒ. സലാം പറഞ്ഞു.

പരിക്കേറ്റ ശിഹാഫിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതെസമയം പൊലീസിന്റെ ഭാഗത്ത് നിന്ന് ഇങ്ങിനെയൊരു സംഭവമുണ്ടാ യിട്ടില്ലന്നും സംഭവത്തെ കുറിച്ച് അറിയില്ലന്നും പൊലീസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *