NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അപകടത്തിൽ പരുക്കേറ്റ് അഞ്ചു വർഷമായി ചികിത്സയിലാ യിരുന്ന യുവ പണ്ഡിതൻ മരിച്ചു

തിരൂരങ്ങാടി: അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിലായിരുന്ന യുവ പണ്ഡിതൻ മരിച്ചു.വെന്നിയൂർ കൊടിമരം സ്വദേശി ആറാട്ടു തൊടിക സൈദലവി മുസ്ലിയാരുടെ മകൻ മുശ്താഖ് ഫാളിലി (27) യാണ് മരിച്ചത്.

അഞ്ചു വർഷം മുമ്പ് സുഹൃത്തിൻ്റെ വീട് താമസ ചടങ്ങിൽ പങ്കെടുക്കുന്നതിന്നായി കൂട്ടുകാർക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ  ഇവർ സഞ്ചരിച്ച കാർ മഞ്ചേരി കാരക്കുന്നിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. താനൂർ സ്വദേശിയും എസ്.എസ്.എഫ് താനൂർ സെക്ടർ പ്രസിഡണ്ടുമായ സുബൈർ ഫാളിലി തത്ക്ഷണം മരിക്കുകയും മറ്റു രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന മുശ്താഖ് ഫാളിലി ഇന്നലെ ഉച്ചക്ക് ശേഷമാണ് മരിച്ചത്. വെന്നിയൂർ യൂണിറ്റ് എസ്.എസ്.എഫ് പ്രസിഡണ്ടായിരുന്നു. വെന്നിയൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മാതാവ്: സ്വഫിയ, സഹോദരങ്ങൾ: ഇസ്ഹാഖ്, ഉനൈസ്, നസീറ, സുഹൈല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia