വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.
വളാഞ്ചേരി ; ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ഗുൽബർഗ സ്വദേശി ഗോപാൽ ജാതവാണ് മരിച്ചത്.
മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂരിലേക്ക് ഉളളിയുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഇന്ന് പുലർച്ചെ 5:00 മണിയോടെയായിരുന്നു അപകടം. ലോറിയിൽ കൂടെ ഉണ്ടായിരുന്ന ക്ലീനർ പ്രകാശ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
