NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭക്ഷ്യ സുരക്ഷ; കച്ചവടക്കാർ ലൈസൻസ് / രജിസ്ട്രേഷൻ എടുക്കണം

പരപ്പനങ്ങാടി: ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി ഭക്ഷ്യസുരക്ഷാ ഓഫീസിൻറെ  ആഭിമുഖ്യത്തിൽ മാർച്ച് 8 ന് പരപ്പനങ്ങാടി നഗരസഭ ഹാളിലും മാർച്ച് 10 ന് ചെമ്മാട് വ്യാപാര ഭവനിലും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് / രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു.
രാവിലെ 10 മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ നടക്കുന്ന മേളയിൽ ഭക്ഷ്യ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ലൈസൻസ് / രജിസ്ട്രേഷൻ ഇല്ലാത്ത മുഴുവൻ കച്ചവടക്കാരും പങ്കെടുത്ത് ലൈസൻസ് / രജിസ്ട്രേഷൻ എടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *