മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കെതിരെ തിരൂരങ്ങാടിയിൽ എം.എൽ.എ ഓഫീസിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നടത്തി
തിരൂരങ്ങാടി : മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനക്കും , മലബാറിനോടുള്ള മുന്നണികളുടെ അവഗണനക്കുമെതിരെ എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ല കമ്മിറ്റി അംഗം ഫത്താഹ് മാസ്റ്റർ മാർച്ച് ഉത്ഘാടനം ചെയ്തു. കാലങ്ങളായി വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ജില്ലയോട് പുറംതിരിഞ്ഞ് നിൽക്കുന്ന നയങ്ങളാണ് ഇരുമുന്നണികളും അനുവർത്തിച്ച് പോരുന്നതെന്ന് അദ്ദേഹം കുറ്റപെടുത്തി. മുപ്പതിനായിരത്തിൽപരം വിദ്യാർത്ഥികൾ ഹയർ സെക്കന്റെറി പഠനത്തിന് സീറ്റ് ലഭിക്കാതെ നിൽക്കുമ്പോൾ ജില്ലയിലെ ജനപ്രതിനിധികൾ നിശബ്ദമായിരിക്കുന്ന സാഹ്ചര്യത്തിലാണ് ജില്ലയിലെ മുഴുവൻ എം എൽ എമാരുടെ ഓഫീസിലേക്കും എസ്.ഡി.പി.ഐ മാർച്ച് നടത്തുന്നതെന്നും അദ്ധേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നം, വെറും 65% വരുന്ന മുസ്ലീംങ്ങളുടെ മാത്രം വിഷയമല്ല, ബാക്കി വരുന്ന മുപ്പത്തി അഞ്ച് ശതമാനം വരുന്ന ഇതര വിഭാഗത്തിന്റെയും കൂടി പ്രശ്നമാണന്നും മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നപരിഹാരത്തിന് പ്രാമുഖ്യം നൽകണമെന്നും 21 വർഷം വിദ്യാഭ്യാസം കൈകാര്യം ചെയ്ത മുസ്ലിം ലീഗിന് ഈ അവഗണനയുടെ പാപഭാരത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ലന്നും മുഖ്യപ്രഭാഷണം നടത്തിയ ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.

