ചവിട്ടുപടിയില്‍ കാലുതെറ്റി വീണ് മന്ത്രി കെ.രാജന് പരിക്ക്
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെ കാലുതെറ്റിവീണ് റവന്യുമന്ത്രി കെ.രാജന് പരിക്ക്.
ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാലുതെറ്റിവീഴുകയായിരുന്നു.
കാല്‍മുട്ടിലാണ് പരിക്കേറ്റത്.
ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സ്റ്റിച്ചിട്ടു.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
