തിരൂരങ്ങാടിയിൽ എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട: രണ്ടുപേർ പിടിയിൽ
തിരൂരങ്ങാടി PSMO കോളജിന് മുൻവശം വാടക മുറിയിൽ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി.
16 ഗ്രാം മെതാംഫിറ്റമിൻ ഇവരിൽ നിന്നും പിടികൂടി. തിരൂരങ്ങാടി മമ്പുറം വെട്ടത്ത് ഇരണിക്കൽ ചിക്കു എന്ന ഹാഷിഖ്, കൊടക്കാട് വാണിയംപറമ്പത്ത് സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് പിടികൂടിയത്.
ദിവസങ്ങളായി നിരീക്ഷണത്തിലിരുന്ന ഇവരെ എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്. എക്സൈസ് പ്രിവൻ്റീവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു
