കളിക്കിടെ നെഞ്ചു വേദന വന്ന് മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട് അത്തോളിയിൽ നെഞ്ചു വേദനയെ തുടർന്ന് മകൻ മരിച്ച വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ്(45), മാതാവ് നഫീസ(68) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്.
ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളർന്നുവീഴുകയായിരുന്നു.
ഇവരെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കൾ. ശുഐബ് അവിവാഹിതനാണ്.
