NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എടപ്പാളിലുണ്ടായ വാഹനാപകടത്തിൽ വെളിമുക്ക് സ്വദേശി മരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്

തിരൂരങ്ങാടി: എടപ്പാളിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അയൽവാസിയും സുഹൃത്തുമായ അജ്നാസ് (19) ഗുരുതരമായി പരിക്കേറ്റു.

 

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ആലുവയിൽ കല്യാണ പാർട്ടി കഴിഞ്ഞു ബൈക്കിൽ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബസിടിച്ചാണ് അപകടമെന്നാണ് അറിയുന്നത്. മരിച്ച ജോബിന്റെ മൃതദേഹം എടപ്പാളിലെ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ അജ്നാസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!