NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി കേരളോത്സവം: അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് ഓവറോൾ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്.

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം അത് ലറ്റിക്മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ ട്രോഫി നൽകുന്നു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവം അത് ലറ്റിക്മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനിൽ നടത്തിയ മീറ്റിൽ 173 പോയിൻറ് നേടിയാണ് പരപ്പനാട് വാക്കേഴ്സ് ക്ലബ് ഒന്നാം സ്ഥാനം നേടിയത്. 70 പോയിൻറ് നേടി സഹൃദയ കൊടപ്പാളി രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി സി.എഫ്.സി.ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 6.30 ന് 5000 മീറ്ററോടെ ആയിരുന്നു മീറ്റിന്റെ തുടക്കം. ഈയിനത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ഫാബിഷ് ഒന്നാംസ്ഥാനം നേടി. തുടർന്ന് 26 ഇനങ്ങളിലായി 115 ഓളം കായിക താരങ്ങൾ പങ്കെടുത്തു. നഗരസഭ ചെയർമാൻ എ. ഉസ്മാൻ ജാവലിൻ എറിഞ്ഞ് മീറ്റ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ട്രോഫികളും മെഡലുകളും നൽകി. കൗൺസിലർ പി.വി. മുസ്തഫ, കെ. ബേബി, കുഞ്ഞിമരക്കാർ, പി.വി. അരവിന്ദൻ, കെ.ടി. വിനോദ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia