NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി ‘ദയ’ ചാരിറ്റി സെന്റർ – ശിഹാബ് തങ്ങള്‍ ഭവന്‍ ഉദ്ഘാടനം ഇന്ന്

തിരൂരങ്ങാടി: ദയ ചാരിറ്റി സെന്ററിനു ചെമ്മാട് താലൂക്ക് ആശുപത്രിക്ക് സമീപം 9.5 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവില്‍  നിര്‍മ്മിച്ച  ശിഹാബ് തങ്ങള്‍ ഭവന്‍ ഇന്ന് (ബുധൻ) 3 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നിർധന രോഗികൾക്ക്
സൗജന്യമരുന്ന് വിതരണവും മറ്റ് ചികിത്സാ സഹായങ്ങളും നൽകിവരുന്ന ദയ മെഡികെയറിനു പുറമെ, ജിദ്ദ ചാപ്റ്ററിന്റെ സഹായത്തോടെയുള്ള എഡ്യു കെയര്‍ (സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ് ഉൾപ്പെടെ ),അബുദാബി ചാപ്റ്ററിന്റെ സഹായത്തോടെയുള്ള പാലിയേറ്റീവ് കെയര്‍, കൗണ്‍സലിംഗ് സെന്റര്‍,സര്‍വീസ് സെന്റര്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് ശിഹാബ് തങ്ങൾ ഭവനിൽ ആരംഭിക്കുന്നത്.
മൂന്നു നിലകളിലായി നിര്‍മ്മിതമായ ശിഹാബ് തങ്ങള്‍ ഭവനില്‍  രണ്ടാം നിലയില്‍  താപ്പി അബൂബക്കര്‍ ഹാജി ഓഡിറ്റോറിയം നിര്‍മിച്ചു നല്‍കിയത് ജിദ്ദ കെ. എം. സി. സി. നേതാവ് താപ്പി അബ്ദുല്ലക്കുട്ടി ഹാജിയാണ്.താഴെ നിലയില്‍ പ്രാര്‍ത്ഥന മുറിയും കമ്മ്യൂണിറ്റി കിച്ചനും സജീകരിച്ചിട്ടുണ്ട്.
 പരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പിവി അബ്ദുല്‍ വഹാബ് എംപി. എം.പി അബ്ദുസമദ് സമദാനി, കെപിഎ മജീദ് എംഎല്‍എ. അഡ്വ പിഎംഎ സലാം,കെ .കുട്ടി അഹമ്മദ് കുട്ടി,പി. അബ്ദുല്‍ ഹമീദ് എംഎല്‍.എ. പി.കെ അബ്ദുറബ്ബ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുക്കും.
 വാർത്താസമ്മേളനത്തില്‍ പി.കെ. അബ്ദുറബ്ബ്, സി.എച്ച് മഹ്മൂദ് ഹാജി, ടി.പി.എം ബഷീര്‍, സി. അബ്ദുറഹിമാന്‍ കുട്ടി, ഹനീഫ മൂന്നിയൂര്‍, സി. ഇബ്രാഹിം ഹാജി,
പി. കുഞ്ഞി മുഹമ്മദ്ഹാജി, എം സൈതലവി, കെ.പി ആഷിഫ് മശ്ഹൂദ്,ഒ. സി. ഹനീഫ,ഇക്ബാൽ കല്ലുങ്ങൽ,വി. എം. മജീദ്,യു.എ റസാഖ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed